വൈദികവിജ്ഞാന കേന്ദ്രം അറിയിപ്പ്

വൈദികവിജ്ഞാന കേന്ദ്രത്തിന്റെ KDRB അംഗീകാരമുള്ള "അർച്ചകശ്രീ" പൂജാ കോഴ്സിന്റെ ഒന്നാംവർഷ പരീക്ഷ 2024 ഡിസംബർ 29 ന് വേദവാടികയിൽ വെച്ച് നടത്തുന്നതാണ്.

വൈദികവിജ്ഞാന കേന്ദ്രത്തിലെ റഗുലർ വിദ്യാർത്ഥികൾക്ക് പുറമെ 18 വയസ്സ് തികഞ്ഞ സമാവർത്തന പര്യന്തം ഷോഡശക്രിയകൾ അനുഷ്ഠിച്ച് പൂജ പഠിച്ചവർക്കും Open Scheme ൽ VVK സിലബസ് അനുസരിച്ച് ഫീസ് അടച്ച് പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷാ സമയം രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ. പരീക്ഷയിൽ 4 പേപ്പറുകൾ ഉണ്ടാവും, ഓരോന്നിനും ഒരു മണിക്കൂർ എഴുത്ത്, അരമണിക്കൂർ മുഖാമുഖം.

താല്പര്യമുള്ളവർ SB A/C No: 67397769497, SBI Poovatuparamba, IFSC: SBIN0012195 എന്ന അക്കൗണ്ടിൽ പണമടച്ച്, താഴെ ഫോം പൂരിപ്പിച്ച് ഫോട്ടോ സഹിതം നവംബർ 15 ന് മുമ്പ് മാനേജിംഗ് ട്രസ്റ്റി, വൈദികവിജ്ഞാന കേന്ദ്രം, പെരുമണ്ണ, കോഴിക്കോട്, PIN: 673019, 8281348961 എന്ന നമ്പറിൽ ഫീസ് അടച്ച രശീതി അടക്കം WhatsApp ചെയ്യേണ്ടതാണ്.

താഴെ സബ്മിറ്റ് ചെയ്യേണ്ട വിവരങ്ങൾ:

  • പേര്
  • മേൽവിലാസം
  • ജനനത്തീയതി, വയസ്സ്
  • അച്ഛന്റെ പേര്
  • വേദം
  • ഗോത്രം
  • സൂത്രം
  • വിദ്യാഭ്യാസ യോഗ്യത
  • ആധാർ നമ്പർ
  • ഫോൺ നമ്പർ

മുൻകൂട്ടിയുള്ള എല്ലാ നിർദ്ദേശങ്ങളും പാലിക്കണം. കൂടുതൽ വിവരങ്ങൾക്ക്, പ്രധാനചാര്യൻ (പ്രിൻസിപ്പാൾ): തന്ത്രരത്നം പേരൂർ ദാമോദരൻ നമ്പൂതിരി.

Upcoming events

Event photo 1
Event photo 2
Event photo 3
Event photo 4